SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.31 AM IST

രക്ഷാപ്രവർത്തന പരിശീലനം

ambu

ചവറ: കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ 47-ാമത് സാങ്കൽപ്പിക അപകട രക്ഷാപ്രവർത്തന പരിശീലനം 28നും 31നും ഇടയിൽ നടക്കും. രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന വ്യവസായശാലകളിൽ അപകടങ്ങൾ ഉണ്ടായാൽ അടിയന്തര രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാനും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനുമാണ് പരിശീലനം. പരിശീലന ദിവസങ്ങളിൽ കമ്പനിയുടെ വിവിധ ഭാഗങ്ങളിൽ അപായ മുന്നറിയിപ്പുകളും രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഉണ്ടാകും. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും പരിശീലനവുമായി സഹകരിക്കണമെന്നും കെ.എം.എം.എൽ അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL