SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.31 AM IST

ജില്ലയിൽ ലഹരിമാഫിയയ്‌ക്കും മോഷ്ടാക്കൾക്കും ശുഭരാത്രി!

തഴവ: സ്റ്റേഷനുകളിലെ ജീപ്പുകളുടെ പരിതാപകരമായ അവസ്ഥയും ആൾക്ഷാമവും കാരണം ജില്ലയിൽ പൊലീസിന്റെ നൈറ്റ് പട്രോളിംഗ് ചുരുങ്ങിയത് പഴുതാക്കി രാത്രികാലങ്ങളിൽ ലഹരിമാഫിയ വിലസുന്നു. സ്റ്റേഷനുകളിലെ അമിത ജോലി ഭാരം ഭയന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥർ രാഷ്ട്രീയ പിൻബലം ഉപയോഗിച്ച് സ്പെഷ്യൽ യൂണിറ്റുകളിൽ ചേക്കേറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ രാത്രികാലങ്ങളിൽ സ്റ്റേഷനുകളിൽ മൂന്നോ നാലോ ഉദ്യോഗസ്ഥർ മാത്രമേ ഡ്യൂട്ടിയിലുണ്ടാകാറുള്ളു. ജീപ്പ് വഴിയിൽ പണിമുടക്കുമെന്ന ഭീതി കാരണം സ്റ്റേഷനുകളിൽ രാത്രികാലങ്ങളിൽ ഉണ്ടാകാറുള്ള ഉദ്യോഗസ്ഥർ ഇപ്പോൾ കാര്യമായി നൈറ്റ് പട്രോളിംഗിന് ഇറങ്ങാറുമില്ല.

കുണ്ടറ, കടയ്ക്കൽ, പത്തനാപുരം, കരുനാഗപ്പള്ളി തുടങ്ങി കൂടുതൽ വിസ്തൃതമായ അധികാര പരിധിയുള്ള സ്റ്റേഷനുകളിൽ പോലും ഉദ്യോഗസ്ഥരുടെ നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. പകൽ സമയത്ത് ജീപ്പ് വഴിയിൽ കിടക്കുമ്പോൾ മെക്കാനിക്കുകളെ വിളിച്ചുവരുത്തിയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. രാത്രികാലങ്ങളിൽ മെക്കാനിക്കുകളെ കിട്ടത്തതുമില്ല. കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര, ആദിനാട്, കുലശേഖരപുരം, പാവുമ്പ, തൊടിയൂർ, കല്ലേലിഭാഗം, ആലപ്പാട്, തഴവ തുടങ്ങി വിസ്തൃതമായ ഒൻപത് വില്ലേജുകൾ പ്രവർത്തന മേഖലയായുള്ള കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് മൂന്ന് വാഹനങ്ങൾ മാത്രമാണ് നിലവിലുള്ളത്. ഇതിൽ രണ്ട് ജീപ്പുകളും ഇടയ്ക്കിടെ വഴിയിൽ പണിമുടക്കും.

ശെന്തുരുണി, തെന്മല ആര്യങ്കാവ്, പശ്ചിമഘട്ട മലനിരകൾ ഉൾപ്പടെ വനമേഖല അടക്കം അധികാര പരിധിയായുള്ള ജില്ലയിലെ തെന്മല പൊലീസ് സ്റ്റേഷൻ പോലും പരിമിതികളിൽ ശ്വാസം മുട്ടുന്ന അവസ്ഥയിലാണ്. ഇവിടെ ആവശ്യത്തിന് തസ്തികകളില്ലാത്തതിന് പുറമേ ഉള്ള തസ്തികകളിൽ ആളില്ലാത്ത സ്ഥിതിയുമാണ്.

പൊലീസ് നൈറ്റ് പട്രോളിംഗ് ചുരുങ്ങി

 നേരത്തെ പ്രധാന റോഡുകളിൽ രാത്രികാലങ്ങളിൽ രണ്ടും മൂന്നും തവണ പട്രോളിംഗ്

 രാത്രിയിൽ റോഡിൽ അസ്വാഭാവികമായി കാണുന്നവരെ തടഞ്ഞുനിറുത്തി വിവരം അന്വേഷിക്കും

 എന്നാലിപ്പോൾ മോഷ്ടാക്കൾ റോഡിലൂടെ ആരെയും ഭയക്കാതെ നടക്കുന്നു

 ലക്ഷ്യസ്ഥാനങ്ങളിൽ എത്തി കൃത്യം പൂർത്തിയാക്കി മടങ്ങുന്നു

 നേരത്തെ രഹസ്യ കേന്ദ്രങ്ങളിലാണ് ലഹരി ഇടപാടുകൾ നടന്നിരുന്നത്

 ഇപ്പോൾ രാത്രിയുടെ മറവിൽ റോഡുവക്കിലും ലഹരി കൈമാറ്റം

പൊലീസ് സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥരുടെ കുറവും വാഹനങ്ങളുടെ അപര്യാപ്തതയും പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL