SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.31 AM IST

കൊല്ലം - ചെങ്കോട്ട പാത: ട്രെയിനുകളിൽ വൈകാതെ കൂടുതൽ കോച്ചുകൾ

കൊ​ല്ലം: പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ നീ​ളം കൂ​ട്ടൽ പൂർ​ത്തി​യാ​കു​ന്ന​തി​ന് പി​ന്നാ​ലെ കൊ​ല്ലം-ചെ​ങ്കോ​ട്ട പാ​ത​യി​ലെ ട്രെ​യി​നു​ക​ളിൽ കൂ​ടു​തൽ കോ​ച്ചു​കൾ അ​നു​വ​ദി​ക്കും. ചെ​ങ്കോ​ട്ട പാ​ത​യി​ലൂ​ടെ സർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യിൻ കോ​ച്ചു​ക​ളു​ടെ എ​ണ്ണം കൂ​ട്ടൽ, വേ​ഗ​ത വർ​ദ്ധി​പ്പി​ക്കൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ന്നൈ​യിൽ ദ​ക്ഷി​ണ റെ​യിൽ​വേ ജ​ന​റൽ മാ​നേ​ജ​രു​ടെ സാ​ന്നി​ദ്ധ്യ​ത്തിൽ എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി പ​ങ്കെ​ടു​ത്ത് ചേർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ധാ​ര​ണ.

കോ​ച്ചു​ക​ളു​ടെ എ​ണ്ണം വർ​ദ്ധി​പ്പി​ക്കാൻ ക​ഴി​യാ​ത്ത​തി​ന് ​കാ​ര​ണം പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ നീ​ള​ക്കു​റ​വാ​ണ്. പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ നീ​ളം കൂ​ട്ടാ​നു​ള്ള നിർ​മ്മാ​ണ പ്ര​വൃ​ത്തി​കൾ ത്വ​രി​ത​ഗ​തി​യിൽ ന​ട​ക്കു​ക​യാ​ണെ​ന്നും സ​മ​യ​ബ​ന്ധി​ത​മാ​യി പൂർ​ത്തീ​ക​രി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥർ ഉ​റ​പ്പു​നൽ​കി. ട്രെയിനുകളു​ടെ വേ​ഗ​ത വർ​ദ്ധി​പ്പി​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക​മാ​യ ബു​ദ്ധി​മു​ട്ട് നി​ല​വി​ലെ വ​ള​വു​ക​ളും ച​രി​ഞ്ഞ ഭൂ​പ്ര​കൃ​തി​യു​മാ​ണ്. ഏ​തു​ത​ര​ത്തിൽ വേ​ഗ​ത വർ​ദ്ധി​പ്പി​ക്കാൻ ക​ഴി​യും എ​ന്ന​ത് സം​ബ​ന്ധി​ച്ച് പഠ​നം ന​ട​ത്താൻ വി​ദ​ഗ്ദ്ധ സ​മി​തി​യെ നി​യോ​ഗി​ക്കും.

ഓടിയെത്തും പു​തി​യ മെ​മു
രാ​വി​ലെ 8.10നും വൈ​കിട്ട് 5.30നും ഇ​ട​യിൽ ചെ​ങ്കോ​ട്ട-കൊ​ല്ലം റൂ​ട്ടിൽ പ്ര​ദേ​ശ​വാ​സി​കൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ട്രെയിൻ സർവീ​സ് ഇ​ല്ലാ​ത്ത പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാൻ തി​രു​നെൽ​വേ​ലി -കൊ​ല്ലം സർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തിന് മെ​മു സർവീ​സി​ന്റെ ട്ര​യൽ റൺ ന​ട​ത്തും. റേ​ക്കു​കൾ അ​നു​വ​ദി​ക്കു​ന്ന മു​റ​യ്​ക്ക് സർവീ​സ് ആ​രം​ഭി​ക്കു​മെ​ന്നും ചർ​ച്ച​യിൽ വ്യ​ക്ത​മാ​ക്കി.. പു​ന​ലൂർ റെ​യിൽ​വേ സ്റ്റേ​ഷ​നിൽ മൂ​ന്നാം ട്രാ​ക്കും ര​ണ്ടാം ടെർ​മി​ന​ലും സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്. വി​സ്റ്റാ​ഡോം കൊ​ച്ചു​കൾ​ക്ക് ല​ഭി​ച്ച സ്വീകാര്യത ക​ണ​ക്കി​ലെ​ടു​ത്ത് എട്ട് വി​സ്റ്റാ​ഡോം കോ​ച്ചു​ക​ളു​ള്ള മ​ധു​ര - കൊ​ല്ലം വി​സ്റ്റാ​ഡോം ടൂ​റി​സ്റ്റ് ട്രെയിൻ സർവീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും എം.പി ഉ​ന്ന​യി​ച്ചു.


ട്രെ​യി​നു​കൾ നീ​ട്ട​ലും പ​രി​ഗ​ണ​ന​യിൽ

ചെ​ങ്കോ​ട്ട​യിൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന ട്രെയിനുകൾ കൊ​ല്ല​ത്തേ​ക്ക് ദീർ​ഘി​പ്പി​ക്കു​ക, പു​ന​ലൂർ - ​മ​ധു​ര ട്രെയിൻ പു​തു​ച്ചേ​രി​യി​ലേ​ക്ക് ദീർ​ഘി​പ്പി​ക്കു​ക, പു​തു​ച്ചേ​രി​യി​ലേ​ക്ക് കൊ​ല്ലം - ചെ​ങ്കോ​ട്ട വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നോ എ​റ​ണാ​കു​ള​ത്ത് നി​ന്നോ പു​തി​യ സർ​വീ​സ് ആ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങൾ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് റ​യിൽ​വേ അ​ധി​കൃ​തർ അ​റി​യി​ച്ചു. തി​ര​ക്ക് കൂ​ടി​യ​തും സാ​മ്പ​ത്തി​ക​മാ​യി റെ​യിൽ​വേ​യ്​ക്ക് ഗു​ണ​ക​ര​വു​മാ​യ സ്‌​പെ​ഷ്യൽ ട്രെയിനുകൾ തി​രു​വ​ന​ന്ത​പു​രം - ​താം​ബ​രം സ്‌​പെ​ഷ്യൽ, കൊ​ല്ലം​ - ഹൂ​ബ്ലി, ​കൊ​ല്ലം-ചെ​ന്നൈ എ​ഗ്മൂർ എ​ന്നി​വ സ്ഥി​ര​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​മെ​ന്നും റെ​യിൽ​വേ അ​ധി​കൃ​തർ ഉ​റ​പ്പ് നൽ​കി.

പു​ന​ലൂർ റെ​യിൽ​വേ സ്റ്റേ​ഷ​നി​ലെ 6.21 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വർ​ത്ത​ന​ങ്ങൾ ഡി​സം​ബ​റിൽ പൂർ​ത്തി​യാ​ക്കും. ഇ​ട​മൺ, ഒ​റ്റ​ക്കൽ, തെ​ന്മ​ല, ക​ഴു​തു​രു​ട്ടി, ഇ​ട​പ്പാ​ള​യം, ന്യൂ ആ​ര്യ​ങ്കാ​വ്, കു​ണ്ട​റ, കു​ണ്ട​റ ഈ​സ്റ്റ്, ഭ​ഗ​വ​തി​പു​രം സ്റ്റേ​ഷ​നു​ക​ളു​ടെ പ്ലാ​റ്റ്​ഫം ഉ​യർ​ത്തൽ, നീ​ളം കൂ​ട്ടൽ എ​ന്നി​വ സ​മ​യ​ബ​ന്ധി​ത​മാ​യി പൂർ​ത്തി​യാ​ക്കു​മെ​ന്ന് ഉ​റ​പ്പ് ല​ഭി​ച്ചു.


എൻ.കെ. പ്രേ​മ​ച​ന്ദ്രൻ എം.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL