SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.22 AM IST

മദ്യവിൽപ്പന, ബാർ സെക്യൂരിറ്റി അറസ്റ്റിൽ

klm

പത്തനാപുരം: ഡ്രൈ ഡേയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയയാൾ പിടിയിലായി. വാളക്കോട് കാളനാട് ബിസ്മില്ല മൻസിലിൽ സിജുവാണ് (48) പത്തനാപുരം എക്സൈസിന്റെ പിടിയിലായത്. സ്വകാര്യ ബാർ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനായ ഇയാൾ ബെവ്കോ ഔട്ട്‌ ലെറ്റിൽ നിന്ന് വാങ്ങിയ മദ്യം ഹോട്ടലിന് സമീപം വിൽപ്പന നടത്തിയെന്നാണ് കേസ്. ഇയാളിൽ നിന്ന് 1.625 ലിറ്റർ മദ്യവും 1500 രൂപയും പിടിച്ചെടുത്തു. അനുവദനീയമല്ലാത്ത സ്ഥലത്ത് മദ്യം സൂക്ഷിച്ചതിന് സ്വകാര്യ ബാറിന്റെ ലൈസൻസിക്കെതിരെ ലൈസൻസ് ലംഘനത്തിന് കേസെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL