
കൊല്ലം: പതിനൊന്നാമത് ആയുർവേദ ദിന വാരാചരണം ഇന്ന് വൈകിട്ട് 4.30ന് കൊല്ലം ജില്ലാ ആയുർവേദ ആശുപത്രിയിൽ മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി അദ്ധ്യക്ഷയാകും. വാക്കത്തോൺ ഇരവിപുരം എം.എൽ.എ അഡ്വ. വിഷ്ണു മോഹൻ ഫ്ലാഗ് ഓഫ് ചെയ്യും. ‘ആരോഗ്യപൂർണമായ നാളേക്കായി ആയുർവേദം’ എന്നതാണ് ഇത്തവണത്തെ സന്ദേശം. വാരാചരണത്തിന്റെ ഭാഗമായി 23ന് കൊല്ലം കളക്ടറേറ്റിലെ ബാർ അസോസിയേഷൻ ഹാളിൽ അംഗങ്ങൾക്കായി രോഗനിർണയ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |