
കൊല്ലം: ഇന്ന് തൃശൂരിൽ നടക്കുന്ന സി.എം.പി 41-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം സിറ്റി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപകദിനചാരണം ആചരിച്ചു. മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് എ.എ.കരീം അദ്ധ്യക്ഷനായി. പ്ളസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ ജെ.പ്രേംജി, നീലിമ സുരേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീലത ശീമാട്ടി, സന്തോഷ് രാജേന്ദ്രൻ, ആശ്രാമം ബിജു, അഡ്വ. ഉണ്ണിക്കൃഷ്ണൻ, ജില്ലാ നേതാക്കളായ ഇരവിപുരം രാജൻ, രാജേന്ദ്രൻ, രാജീവ് സുരേഷ് കുമാർ, രാജേന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |