കൊല്ലം: ഒരിക്കലും മറക്കാനാകാത്ത ഗൃഹാതുരത്വ ഓർമ്മകൾ മലയാളിക്ക് സമ്മാനിച്ച സംഗീത പ്രതിഭാസമാണ് ജാനകിയമ്മ എന്ന് വി കെയർ കലാകേന്ദ്രം ചെയർമാൻ കെ.പി.എ.സി ലീലാകൃഷ്ണൻ അനുസ്മരിച്ചു. വി കെയർ സെന്ററിൽ നടന്ന എസ്.ജാനകി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോർജ്.എഫ്.സേവ്യർ വലിയവീട് അദ്ധ്യക്ഷനായി. ട്രഷറർ ബെറ്റ്സി എഡിസൺ, വൈസ് ചെയർമാൻ ഇഗ്‌നേഷ്യസ് വിക്ടർ, കായിക കേന്ദ്രം ചെയർമാൻ എച്ച്.ഷാനവാസ് ചീഫ് കോ ഓഡിനേറ്റർ ക്യാപ്ടൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, വി.ടി.കുരീപ്പുഴ, കെ.വി.ജ്യോതിലാൽ, വി.വി.ജോസ് കല്ലട, ഗുരുപ്രസാദ്, ശിവരാജൻ കോവിലഴികം, ഡോ.വിൽസൺ ഏലിയാസ്, കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |