SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.45 AM IST

ആത്മഹത്യാ പ്രതിരോധ ദിനാചരണം 'കൂടെ'

koode
കേരള കേന്ദ്ര സർവകലാശാലയിൽ ആത്മഹത്യാ പ്രതിരോധ ദിനാചരണം വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി. അൽഗുർ ഉദ്ഘാടനം ചെയ്യുന്നു

പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ നേതൃത്വത്തിൽ 'ഓരോ ജീവനും വിലപ്പെട്ടതാണ്' എന്ന സന്ദേശമുയർത്തി ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണം 'കൂടെ' സംഘടിപ്പിച്ചു. വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി. അൽഗുർ ഉദ്ഘാടനം ചെയ്തു. മാനസിക പ്രയാസങ്ങൾ തുറന്നുപറയാനും ആശങ്കയോ അപമാനഭയമോ ഇല്ലാതെ സഹായം തേടാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. എം. നാഗലിങ്കം അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലെ ഡോ. രാഗേഷ് ക്ലാസ്സെടുത്തു. സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ജില്ലി ജോൺ സംസാരിച്ചു. നാഷണൽ മെന്റൽ ഹെൽത്ത് പ്രോഗ്രാം കൗൺസിലർ അശ്വതി, കാസർകോട് സോഷ്യൽ പൊലീസിംഗ് ഡിവിഷൻ കോർഡിനേറ്റർ രാമകൃഷ്ണൻ, മാദ്ധ്യമ പ്രവർത്തകൻ ജോർജ് പൊയ്കയിൽ എന്നിവർ പങ്കെടുത്ത ചർച്ചയും നടന്നു. വിദ്യാർത്ഥിനി മുർഷിദ മോഡറേറ്ററായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SUICIDE ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL