
തോപ്പുംപടി: കരുവേലിപ്പടി ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രി വികസനത്തിനുള്ള 54.45 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് അംഗീകാരം നൽകിയത്. മുഹമ്മദ് ഷിയാസ് എം.എൽ.എ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പുതിയ കെട്ടിട നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ഇൻഫ്രാടെക് സർവീസസ് ലിമിറ്റഡിനെ ചുമതലപ്പെടുത്തി. നിലവിലെ നിർവഹണ ഏജൻസിയായ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസം മൂലമാണ് ഏജൻസിയെ മാറ്റിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |