ബാലുശ്ശേരി: കരിമ്പാലൻ സമുദായ ക്ഷേമ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, കരിമ്പാലൻ സമുദായ സമിതിയുടെ സ്ഥാപക നേതാവും രാഷ്ട്രീയ കലാസാംസ്കാരിക സാമൂഹിക വേദികളിൽ നിറസാന്നിധ്യമായിരുന്ന എം.സി ഭാസ്കരൻ മാസ്റ്റർ അനുസ്മരണം കരിമ്പാലൻ സമുദായ ക്ഷേമ സമിതി സംസ്ഥാന പ്രസിഡൻ്റ് സി. രാജൻ ഉദ്ഘാടനം ചെയ്തു. കരിമ്പാലൻ സമുദായ ക്ഷേമ സമിതി ജില്ലാ പ്രസിഡന്റ് ജിനീഷ് ചേളന്നൂർ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡൻ്റ് ടി.എൻ. ഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. വി.സി. സുരേഷ് കുമാർ, കെ.ടി ഗോപാലൻ, പി.സി സുരേഷ്, പി.കെ.ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു. സുമിത്രൻ. കെ.കെ സ്വാഗതവും.കെ ടി രാജൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |