തൃക്കരിപ്പൂർ: ഇക്കഴിഞ്ഞ അദ്ധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക് അനുമോദിച്ചു. ബാങ്കിന്റെ എ ക്ലാസ് അംഗങ്ങളുടെ മക്കളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയാണ് കാഷ് അവാർഡ് നൽകി അനുമോദിച്ചത്. സന്ദീപ് വാര്യർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബാങ്ക് പ്രസിഡന്റ് സി. രവി അദ്ധ്യക്ഷത വഹിച്ചു. കാസർഗോഡ് പ്ലാനിംഗ് അസിസ്റ്റന്റ് രജിസ്ട്രാർ സി. സുനിൽ കുമാർ മുഖ്യാതിഥിയായിരുന്നു. ബാങ്ക് മാനേജിംഗ് ഡയറക്ടർ സി.സേതുമാധവൻ, ഡയറക്ടർമാരായ വി.വി വിജയൻ, അബ്ദുൾ അസീസ്, പി. സുബ്രഹ്മണ്യൻ, എൽ.കെ യൂസഫ്, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി കെ. രാജീവൻ എന്നിവർ പ്രസംഗിച്ചു. തൃക്കരിപ്പൂർ എം.എൽ.എ ആയ സന്ദീപ് വാര്യർക്ക് ബാങ്ക് അധികൃതർ സ്വീകരണം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |