ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ നേതൃത്വത്തിൽ മേൽബാര വയലിൽ നടത്തിയ 'മഴപ്പൊലിമ 2026 സാഹിത്യകാരൻ ഡോ. അംബികസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ഫൗസിയ അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സനുജ സൂര്യ പ്രകാശ് സ്വാഗതം പറഞ്ഞു. എം.വി ജയൻ മുഖ്യാതിഥിയായി. പി. ലക്ഷ്മി, മംഗള, പി.വി രാജേന്ദ്രൻ, കെ. രാജകല, ജാനകി മാങ്ങാട്, ചന്ദ്രൻ നാലാംവാതുക്കൽ, കാപ്പിൽ മുഹമ്മദ് ഷിയാസ്, ഹരിദാസ്, കെ. കിഷോർ കുമാർ, സുനിൽ കുമാർ മൂലയിൽ, ബാലകൃഷ്ണൻ ബാര, ഷിബു കടവങ്ങാനം, ജയചന്ദ്രൻ മേൽബാര, നിധീഷ് ആര്യടുക്കം, എം.ബി ബാലചന്ദ്രൻ, ആബിദ് മാങ്ങാട്, ഗിരീഷ് നമ്പ്യാർ, അജിത്ത് മൂലയിൽ, പി.പി പ്രവീൺ കുമാർ, ദീപ അനിൽ, കെ.ടി ജയൻ എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |