SignIn
Kerala Kaumudi Online
Monday, 27 July 2026 1.47 AM IST

എൻ.ജി.ഒ യൂണിയൻ ചെസ്സ്, കാരംസ് ടൂർണ്ണമെന്റ്

ches-
എൻ ജി. ഒ യൂണിയൻ ചെസ് കാരംസ് ടൂർണമെന്റ് മത്സരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ചെസ്സ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡണ്ടും മുൻ ജില്ല ചെസ്സ് ചാമ്പ്യനുമായ പി. ശ്രീരാമൻ നമ്പൂതിരി നിർവ്വഹിക്കുന്നു

ചെറുവത്തൂർ: കേരള എൻ.ജി.ഒ യൂണിയൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെയും എൻ.ജി.ഒ കലാവേദിയുടെയും നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കായി ചെറുവത്തൂർ ഇ.എം.എസ് ഓപ്പൺ ഓഡിറ്റോറിയത്തിൽ ചെസ്സ്- കാരംസ് മത്സരം സംഘടിപ്പിച്ചു. ചെസ്സ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റും മുൻ ജില്ല ചെസ്സ് ചാമ്പ്യനുമായ പി. ശ്രീരാമൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ആർ സ്മിത, ചെസ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി. ശ്രീധരൻ സംസാരിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി.കെ വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി. ദാമോദരൻ സ്വാഗതവും കലാവേദി കൺവീനർ പി.വി മഹേഷ് കുമാർ നന്ദിയും പറഞ്ഞു. മത്സര വിജയികൾ ആഗസ്റ്റ് എട്ടിന് കൽപ്പറ്റയിൽ വച്ച് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, NGOU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL