ചെറുവത്തൂർ: തുരുത്തി കൈരളി വായനശാല ആൻഡ് ഗ്രന്ഥാലയം ജില്ലാ ക്വിസ് അസോസിയേഷനുമായി സഹകരിച്ച് കാസർകോട് - കണ്ണൂർ ജില്ലാതല ക്വിസ് മത്സരം നടത്തി. നിലമംഗലം ഓഡിറ്റോറിയത്തിൽ ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് കെ.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സി.കെ മുംതാസ്, ജില്ല ക്വിസ് അസോസിയേഷൻ സെക്രട്ടറി വി. തമ്പാൻ, ജില്ലാ ക്വിസ് അസോസിയേഷൻ പ്രസിഡന്റ് ടി.വി. വിജയൻ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ടി. തമ്പാൻ, ചെറുവത്തൂർ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് വി.കൃഷ്ണൻ സമ്മാനങ്ങൾ നൽകി. ക്വിസ് വിശദീകരണം രവീന്ദ്രൻ മാസ്റ്റർ നടത്തി. ഗ്രന്ഥാലയം സെക്രട്ടറി എ.കെ ശശാങ്കൻ സ്വാഗതവും ക്വിസ് കോർഡിനേറ്റർ വിജിത്ത് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |