SignIn
Kerala Kaumudi Online
Monday, 21 September 2026 10.31 PM IST

കാര്യശേഷി വികസന പരിശീലനം നൽകി

mpv-
ചീമേനി ട്രീഹുഡ് ട്രെയിനിങ് സെന്ററിൽ നടന്ന ദ്വിദിന ക്യാമ്പ് കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.വി. ജാനകി ഉദ്ഘാടനം ചെയ്യുന്നു

ചീമേനി: കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ ജില്ലയിലെ ബാലസഭ റിസോഴ്സ് പേഴ്സൺമാർക്കായി കാര്യശേഷി വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഒരുക്കം 2.0 എന്ന പേരിൽ ചീമേനി ട്രീഹുഡ് ട്രെയിനിംഗ്സെന്ററിൽ നടന്ന ദ്വിദിന ക്യാമ്പ് കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.വി. ജാനകി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി. ജയൻ അദ്ധ്യക്ഷത വഹിച്ചു. കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് അംഗം ടി.പി. ധനേഷ്, സി.ഡി.എസ് ചെയർപേഴ്സൺ ശോഭന, പടന്ന സി.ഡി.എസ് ചെയർപേഴ്സൺ എം. രതി, നീലേശ്വരം കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ കാവ്യ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ.എം കിഷോർ കുമാർ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജർ പി. രത്നേഷ് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KUSRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL