
കാഞ്ഞങ്ങാട്: കവ്വായി മോലോത്തുംകുഴി ശ്രീകൃഷ്ണപുരം ക്ഷേത്രത്തിൽ ഫെബ്രുവരി ആറുമുതൽ എട്ടുവരെയായി നടക്കുന്ന ആണ്ട് മഹോത്സവത്തിന്റെ ഫണ്ട് ഉദ്ഘാടനവും നോട്ടീസ് പ്രകാശനവും ന
ടന്നു. ആദ്യഫണ്ട് പി.വി.ലക്ഷ്മിയിൽ നിന്നും ക്ഷേത്രം തന്ത്രിമേക്കാട്ടില്ലത്ത് പത്മനാഭ പട്ടേരി ഏറ്റുവാങ്ങി. തന്ത്രി പത്മനാഭ പട്ടേരിയും ക്ഷേത്ര മേൽശാന്തി സത്യൻ മാങ്കുളവും ചേർന്നു ഉത്സവത്തിന്റെ നോട്ടീസ് ഡോ.പി.പവിത്രനു കൈമാറി പ്രകാശനം ചെയ്തു.ആഘോഷകമ്മിറ്റി ജനറൽ കൺവീനർ അഭിലാഷ് തോയമ്മൽ, ട്രഷറർ ജയന്തൻ തോയമ്മൽ, ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണൻ, ഡോ:പി.വിനോദ് കുമാർ,സെക്രട്ടറി കെ.വി.രാജേന്ദ്രൻ, ഗണേശൻ കണ്ടത്തിൽ, ഗോപാലകൃഷ്ണ ഹെഗ്ഡെ, മുരളി തോയമ്മൽ, ജഗദീഷ് കവ്വായി, മോഹനൻ കവ്വായി, ദർമൻ നായർ, രതീഷ് എച്ച്.വി, അജിത്ത് പാക്കത്ത് തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |