SignIn
Kerala Kaumudi Online
Friday, 23 October 2026 5.45 AM IST

കാൻസർ പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും

cancer
കാൻസർ പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും ഡി. കൃഷ്ണനാഥ പൈ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: സ്തനാർബുദ ബോധവത്കരണ മാസാചരണത്തോടനുബന്ധിച്ച് മലബാർ കാൻസർ കെയർ സൊസൈറ്റി, വയോജന പകൽ വിശ്രമ കേന്ദ്രം, കീരാച്ചി, റോട്ടറി ക്ലബ്ബ് കൂത്തുപറമ്പ്, എൻ.എസ്.എസ് യൂണിറ്റ് ഓഫ് ഇ.കെ.എൻ.എസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ വേങ്ങാട്, കേരള ഗ്രാമീൺ ബാങ്ക് വേങ്ങാട് ശാഖ എന്നിവരുടെ നേതൃത്വത്തിൽ ശ്രീവാണി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ കാൻസർ പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സന്ധ്യാലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ഡി. കൃഷ്ണനാഥ പൈ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മേജർ പി. ഗോവിന്ദൻ മുഖ്യാതിഥിയായി. ടി. പത്മനാഭൻ, എൻ.കെ. സാജൻ, പി.എ കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു. എ. വത്സൻ സ്വാഗതവും ടി.പി ശശീന്ദ്രൻ നന്ദിയും പറഞ്ഞു. ഡോ. ഹർഷ ഗംഗാധരൻ ക്യാമ്പിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CANCER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL