SignIn
Kerala Kaumudi Online
Friday, 23 October 2026 5.46 AM IST

പാലിയേറ്റീവ് ഉപകരണ വിതരണം

paliative
പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണം ടി.കെ ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

തളിപ്പറമ്പ്: പുളിമ്പറമ്പ് ആഷസ് കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അഭ്യുദയ കാംക്ഷികളുടെ സഹായത്താൽ സമാഹരിച്ച കട്ടിൽ, വീൽചെയർ, എയർബെഡ്, വാക്കർ, ക്രച്ചസ് തുടങ്ങിയ പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണം നടത്തി. ടി.കെ ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആഷസ് പ്രസിഡന്റ് ടി.വി രവിചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മികച്ച പാലിയേറ്റീവ് പ്രവർത്തനം നടത്തുന്ന തളിപ്പറമ്പ് സഞ്ജീവനി പെയിൻ ആൻഡ് പാലിയേറ്റീവിലെ പി. ശോഭന, പട്ടുവം നന്മ പാലിയേറ്റിവ് കെയറിലെ ഡയനി തോമസ് എന്നിവരെ എം.എൽ.എ ആദരിച്ചു. സി. ലക്ഷ്മണൻ പദ്ധതി വിശദീകരിച്ചു. തളിപ്പറമ്പ് നഗരസഭ കൗൺസിലർമാരായ വി. രാഘവൻ, ടി. നിഷ, ഫോക്‌ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് സംസാരിച്ചു. വി. സെബാസ്റ്റ്യൻ സ്വാഗതവും കരിയിൽ രമേശൻ നന്ദിയും പറഞ്ഞു. പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണം ടി.കെ ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, PALIATIVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL