കണ്ണൂർ: കേരള വെട്രി കഴകവും ചേർന്ന സംയുക്ത മുന്നണിയുടെ കണ്ണൂർ ജില്ലാ നേതൃത്വ കൺവെൻഷൻ യോഗശാല റോഡ് ജവഹർ ലൈബ്രറി ഹാളിൽ ചേർന്നു. സി. വേണുഗോപാലൻ തളിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. ജനശക്തി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. കുരിക്കളോട്ട് പവിത്രൻ സ്വാഗതം പറഞ്ഞു. ജയാനന്ദൻ എടച്ചേരി, മുഹമ്മദ് ഫജാസ്, ജസിം ചേലോറ, ജെമിലേഷ് പി.കെ അയ്യംകുന്ന്, കെ. മനോജ്, പ്രദീപ് മമ്പറം, സുരേഷ് എളയാവൂർ, റഷീദ് പൂവ്വം, മുരളീധരൻ കോയ്യോട്, ചാലിൽ സുലൈമാൻ, പി.കെ സുരേന്ദ്രൻ, അബ്ദുൾ റഷീദ് പാപ്പിനിശ്ശേരി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. സി. വേണുഗോപാൽ -പ്രസിഡന്റ്, ജയാനന്ദൻ എടച്ചേരി -സെക്രട്ടറി, സുരേഷ് എളയാവൂർ -ട്രഷറർ ഉൾപ്പെടെ ഇരുപത്തി ഒന്നംഗ കമ്മിറ്റിക്ക് രൂപം നല്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |