SignIn
Kerala Kaumudi Online
Wednesday, 28 October 2026 5.57 AM IST

വെഡ്ഡിംഗ് ആൻഡ് മൈസ് സമ്മിറ്റ്

emac

കൊച്ചി: വെഡ്ഡിംഗ് ആൻഡ് മൈസ് ഇവന്റ് സമ്മിറ്റ് പാറപ്പുറം വല്ലംകടവിലെ ട്രാവൻകൂർ പാലസിൽ തുടങ്ങി. ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ ഒഫ് കേരളയാണ് (ഇമാക്) സംഘാടകർ. അങ്കമാലി നഗരസഭാ ചെയർപേഴ്‌സൺ റീത്താ പോൾ ഉദ്ഘാടനം ചെയ്തു. ഇമാക് വൈസ് പ്രസിഡന്റ് ധിഷൻ അമ്മാനത്ത് അദ്ധ്യക്ഷത വഹിച്ചു. കേരള ട്രാവൽ മാർട്ട് സെക്രട്ടറി എസ്. സ്വാമിനാഥൻ മുഖ്യാതിഥിയായി. ഇമാക് സെക്രട്ടറി ബഹനാൻ കെ.അരീക്കൽ, ട്രഷറർ അജീഷ് മുകുന്ദൻ, കിഷോർ ജി. ദാസ് എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ നൂറ്റി അമ്പതോളം ഇവന്റ് മാനേജ്‌മെന്റ് കമ്പനികളുടെ ഉടമകളും സീനിയർ ഇവന്റ് മാനേജർമാരുമാണ് സമ്മിറ്റിൽ പങ്കെടുക്കുന്നത്. സമ്മിറ്റ് ഇന്ന് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL