SignIn
Kerala Kaumudi Online
Wednesday, 28 October 2026 5.57 AM IST

ബോധവത്കരണ കാർട്ടൂൺ മത്സരം

aswathy

കൊച്ചി: കേരള കാർട്ടൂൺ അക്കാഡമിയും ഓൾ ഇന്ത്യ മലയാളി അസോസിയേഷനും (എയ്മ) വിദ്യാർത്ഥികൾക്കായി ട്രാഫിക് ബോധവത്കരണ കാർട്ടൂൺ മത്സരം സംഘടിപ്പിച്ചു. ജൂനിയർ വിഭാഗത്തിൽ എം.പി. അശ്വതി റാം (കണ്ണൂർ), നിവേദ്വി മേനോൻ (എറണാകുളം), അബിൻ സുരേഷ് (ആലപ്പുഴ), സീനിയർ വിഭാഗത്തിൽ എറണാകുളം സ്വദേശികളായ ഇഷാൻ ഗോകുൽ, പ്രണതി നാഗേഷ് , ഐ.ടി. ആൻപ്രിയ എന്നിവർ ജേതാക്കളായി. എറണാകുളം കലൂർ ഗോകുലം പാർക്കിൽ നടന്ന ചടങ്ങിൽ എയ്മ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ വിജയികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കാർട്ടൂൺ അക്കാഡമി ചെയർമാൻ സുധീർനാഥ് അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL