SignIn
Kerala Kaumudi Online
Wednesday, 28 October 2026 5.57 AM IST

വല്ലാർപാടം റെയിലിന് പുതുജീവൻ

rail

കൊച്ചി: പതിറ്റാണ്ടുകളായി വെറുതേ കിടന്നിരുന്ന വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റെയിൽപാതയ്ക്ക് ജീവൻ വച്ചു. 2011ൽ കമ്മിഷൻ ചെയ്ത പാളത്തിലൂടെ കഴിഞ്ഞ ആറുമാസമായി മാസത്തിൽ ഒന്നോ രണ്ടോ എന്ന കണക്കിൽ കണ്ടെയ്നർ ട്രെയിനുകൾ വന്നു തുടങ്ങി. കഴിഞ്ഞ മേയ് മുതലാണ് കണ്ടെയ്നറുകൾ റെയിൽമാർഗം വന്നു തുടങ്ങിയത്.

വലിയ പ്രതീക്ഷയോടെ തുടങ്ങിയ ഇന്ത്യയിലെ ആദ്യ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ പ്രതീക്ഷിച്ചതുപോലെ മുന്നേറാത്തതിനെ തുടർന്ന് വല്ലാർപാടം റെയിൽ ലൈനും വെറുതെ കിടക്കുകയായിരുന്നു. മൂന്നുവർഷമായി ഒരു ട്രെയിൻ പോലും എത്തിയിരുന്നില്ല. കണ്ടെയ്നർ കോർപ്പറേഷൻ ഒഫ് ഇന്ത്യയാണ് ട്രെയിൻ സർവീസുകൾ നടത്തുന്നത്. ട്രെയിൻ മാർഗം കണ്ടെയ്നറുകൾ വരാനും പോകാനും തുടങ്ങിയത് തുറമുഖ അധികൃതരും പ്രതീക്ഷകളോടെയാണ് വിലയിരുത്തുന്നത്. കണ്ടെയ്നർ കോർപ്പറേഷനുമായി​ കൂടുതൽ ചരക്കുകൾ എത്തി​ക്കാനുള്ള ചർച്ചകളും പുരോഗമി​ക്കുകയാണ്.

കയറ്റുമതിക്ക് ചരക്കുകളുമായും കണ്ടെയ്നറുകൾ ട്രെയിൻമാർഗം എത്തി തുടങ്ങിയിട്ടുണ്ട്. സാധാരണ കാലി കണ്ടെയ്നറുകൾ മടങ്ങുന്ന സ്ഥാനത്ത് ഭാരത് പെട്രോളിയം കോർപ്പറേഷൻ മാത്രം 360കണ്ടെയ്നർ ടാറും കയറ്റിവിട്ടു. നിറച്ച കണ്ടെയ്നറുകൾ കയറിപ്പോകുന്നത് തുറമുഖത്തിന് ശുഭലക്ഷണമാണ്. കൂടുതൽ ഇത്തരം കയറ്റുമതിക്കാരെ ആകർഷിക്കാനുള്ള ഒരുക്കങ്ങളും തുറമുഖ നടത്തിപ്പുകാരായ ദുബായ് പോർട്ട് അധികൃതർ ആലോചിക്കുന്നുണ്ട്.

പ്രതീക്ഷയേകി​

കപ്പൽസർവ്വീസും

വല്ലാർപാടം ടെർമി​നലി​ന് പുതി​യ പ്രതീക്ഷയേകി​ പുതി​യൊരു കപ്പൽ സർവ്വീസും കഴി​ഞ്ഞ സെപ്തംബറി​ൽ ആരംഭി​ച്ചി​രുന്നു. കൊച്ചി​, നവസേവാ തുറമുഖങ്ങളെ യു.എ.ഇയി​ലെ ഫുജൈറ, ഒമാനി​ലെ സോഹർ, യെമനി​ലെ ഏദൻ തുറമുഖങ്ങളെ ബന്ധി​പ്പി​ച്ചുള്ള ദ്വൈവാര സർവ്വീസാണ് ഇത്. കേരളത്തി​ൽ ഉത്പാദന യൂണി​റ്റുകളുള്ള കമ്പനി​കളി​ൽ നി​ന്ന് വടക്കേ ഇന്ത്യയി​ലേക്കുൾപ്പടെ ചരക്കുകൾ എത്തി​ക്കാനുള്ള ശ്രമങ്ങളും ഊർജി​തമാണ്.

റോഡി​ൽ തി​രക്കൊഴി​യും

അന്യസംസ്ഥാനങ്ങളി​ലേക്കും തി​രി​ച്ചും റെയി​ൽവഴി​ കണ്ടെയ്നറുകൾ എത്തി​ക്കാൻ സാധി​ച്ചാൽ റോഡ് മാർഗമുള്ള ചരക്ക് കടത്ത് കുറയും. കണ്ടെയ്നർ ലോറി​ ഗതാഗതം സൃഷ്ടി​ക്കുന്ന തി​രക്കി​നും ശമനമുണ്ടാകും. ചരക്ക് കടത്ത് ചെലവും നന്നായി​ കുറയും. ഇറക്കുമതി​ ചെയ്യുന്ന ആഭ്യന്തര വി​പണി​കളി​ലേക്കുള്ള കണ്ടെയ്നറുകൾ തുറമുഖങ്ങൾ വഴി​ അയയ്ക്കാനുമാകും.

4.62 കി​.മീ പാലം

വേമ്പനാട് കായലിന് കുറുകേ പണിത രാജ്യത്തെ നീളം കൂടിയ രണ്ടാമത്തെ റെയിൽപാലമാണിത്. വടുതല മുതൽ വല്ലാർപാടം വരെ 4.62 കിലോമീറ്ററാണ് കായലിലൂടെ പോകുന്നത്.

350 കോടി മുടക്കിയാണ് 8.86 കി.മീ നീളത്തിൽ പാത പണിതത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL