
കൊച്ചി: താടിയെല്ലിന്റെ സന്ധികൾക്കുണ്ടാകുന്ന തകരാറുകൾ പരിഹരിക്കുന്നത് സംബന്ധിച്ച ശില്പശാല ഡോ. സുജിത് ഹർഷൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഒഫ് ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജൻസ് കേരള ഘടകവും കൊച്ചി ശാഖയും ചേർന്നാണ് ശില്പശാല സംഘടിപ്പിച്ചത്. ഇന്ത്യൻ ഡെന്റൽ അസോസിയേഷന് (ഐ.ഡി.എ) സംസ്ഥാന പ്രസിഡന്റ് ഡോ. ഈപ്പൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ഒഫ് ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജൻസ് സംസ്ഥാന പ്രസിഡന്റ് ഡോ. ലത പി. റാവു, ഡോ. പ്രശാന്ത് പിള്ള, ഡോ. റാം മോഹൻ, ഡോ. പി.ഡി. അനൂജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |