SignIn
Kerala Kaumudi Online
Friday, 23 October 2026 5.46 AM IST

മ​ദ്യം​ ​വേണോ?​ 23​ ​വ​യ​സ് തെ​ളി​യി​ക്ക​ണം

bar

ആലുവ: നെടുമ്പാശേരിയിൽ 19കാരൻ മദ്യലഹരിയിൽ ഓടിച്ച മിനി കൂപ്പറിടിച്ച് മൂന്ന് വിദ്യാർത്ഥികൾ മരിച്ചതിനെ തുടർന്ന് ബാറുകളിൽ മദ്യം നൽകുന്നതിലെ നിയന്ത്രണം കൂടുതൽ കർശനമാക്കി ബാറുടമകൾ.

'23 വയസിൽ താഴെ പ്രായമുള്ളവർക്ക് മദ്യം നൽകുന്നതല്ല. ദയവായി പ്രായം തെളിയിക്കുന്ന രേഖകൾ കാണിക്കണം. സഹകരിക്കുക' എന്ന ബോർഡുകളാണ് പല ബാറുകളിലും കഴിഞ്ഞ ദിവസങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. അപകടം സൃഷ്ടിച്ച കാർ ഓടിച്ചിരുന്ന സുഹൈലും കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേരും 23 വയസിൽ താഴെ പ്രായമുള്ളവരാണെങ്കിലും അപകട ദിവസം മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് നക്ഷത്ര പദവിയുള്ള ഹോട്ടലുകൾ ഉൾപ്പെടെ മൂന്നിന്റെയും ബാർ ലൈസൻസ് എക്സൈസ് പിൻവലിച്ചു.

ഈ സാഹചര്യത്തിലാണ് നിയമം കർശനമായി പാലിക്കുന്നതിനായി ബാറുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്.

സംശയം തോന്നുന്നവരിൽ നിന്ന് തിരിച്ചറിയൽ രേഖകൾ ചോദിക്കുന്നതിനാൽ കച്ചവടത്തിൽ കുറവുണ്ടാകുന്നുണ്ട്. എങ്കിലും നിയമം കർശനമായി പാലിക്കുന്നതിനാണ് കൂടുതൽ ബോർഡുകൾ സ്ഥാപിച്ചത്

ജോയി

ജനറൽ മാനേജർ

ആലുവ പെരിയാർ ഹോട്ടൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL