SignIn
Kerala Kaumudi Online
Wednesday, 21 October 2026 12.27 AM IST

നിയുക്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാർ ദർശനം നടത്തി

melsanthi-1

ശബരിമല:നിയുക്ത ശബരിമലമേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻനമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എ.ദാമോദരൻ നമ്പൂതിരിയും ശബരിമലയിൽ ദർശനം നടത്തി. സുബ്രഹ്മണ്യൻ നമ്പൂതിരി ഇന്നലെ പുലർച്ചെ 4നാണ് ഇല്ലത്തുനിന്നും സഹോദരൻ പ്രവീൺ, മകൻ പാർത്ഥസാരഥി, മുൻ ആറ്റുകാൽ മേൽശാന്തി കേശവൻനമ്പൂതിരി, സുഹൃത്ത് അനീഷ്, സഹായി ജയദേവൻ എന്നിവർക്കൊപ്പം ശബരിമലയ്ക്ക് പുറപ്പെട്ടത്. മലയാലപ്പുഴ ക്ഷേത്രത്തിലെത്തിയശേഷം 10മണിയോടെ പമ്പയിലെത്തി. എ.ദാമോദരൻ നമ്പൂതിരി 18ന് രാത്രി 7.30നാണ് മരുമകൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്കും സുഹൃത്ത് ശ്രീഹരിയ്ക്കുമൊപ്പമാണ് യാത്ര തിരിച്ചത്. പുലർച്ചെ എരുമേലിയിലെത്തി വിശ്രമിച്ചശേഷം രാവിലെ 9 ന് പമ്പയിലെത്തി. ഇരുവരും പമ്പാഗണപതിക്ഷേത്രത്തിലും ഉപദേവതാക്ഷേത്രങ്ങളിലും ദർശനം നടത്തിയാണ് സന്നിധാനത്തെത്തിയത്. സ്റ്റാഫ് ഗേറ്റുവഴി

ശബരീശദർശനം നടത്തി. തന്ത്രി കണ്ഠരര് ബ്രഹ്മദത്തനെയും സന്ദർശിച്ചു. മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി മനുനമ്പൂതിരിയും ഇരുവരേയും സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA