
കൊച്ചി: 200 സ്ത്രീകൾക്ക് സൗജന്യ മാമ്മോഗ്രാം പരിശോധന ലഭ്യമാക്കുന്ന മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രിയുടെ പദ്ധതിയിൽ 100 എണ്ണത്തിന്റെ ചെലവ് ഫിഷറീസ്-സാമൂഹികനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ വ്യക്തിപരമായി വഹിക്കും. ആശുപത്രി സംഘടിപ്പിച്ച 'പിങ്ക് ഒക്ടോബർ' സ്തനാർബുദ ബോധവത്കരണ പരിപാടിക്ക് അയച്ച സന്ദേശത്തിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. സംഗീതസംവിധായകനും ഗായകനുമായ എം. ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഓങ്കോളജി വിഭാഗം മേധാവി ഡോ. തോമസ് വർഗീസ്, ഡയറക്ടർ ഫാ. ലൽജു പൊളപ്പപറമ്പിൽ, കൊച്ചി മേയർ വി.കെ. മിനിമോൾ, ഐ.എം.എ. കൊച്ചി പ്രസിഡന്റ് ഡോ. വിനോദ് പത്മനാഭൻ, ഡോ. സി.എം. രാധാകൃഷ്ണൻ, എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |