
അങ്കമാലി: ഒപ്പം ഉണ്ട് എം.പി പദ്ധതിയുടെ ഭാഗമായി ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ‘സ്പർശം’ എന്ന പേരിൽ പദ്ധതി ആരംഭിക്കുന്നു. 24ന് രാവിലെ 10ന് അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനംചെയ്യും. മന്ത്രിമാരായ റോജി എം. ജോൺ, മന്ത്രി ഒ.ജെ. ജനീഷ്, മന്ത്രി വി. ഇ അബ്ദുൽ ഗഫൂർ, എം.എൽ.എമാരായ അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, സനീഷ് കുമാർ ജോസഫ്, മനോജ് മൂത്തേടൻ, വത്സരാജ് മജീഷ്യൻ ഗോപിനാഥ് മുതുകാടും എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ബെന്നി ബഹനാൻ എം.പി. പത്രസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |