മൂവാറ്റുപുഴ: ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളായ മഹാതിപുർ റാണിനഗർ അരുൺ മണ്ഡൽ (28), മുർഷിദാബാദ് സാഗർപാറ ചന്ദ്രാനന്ദ് മണ്ഡൽ (23)എന്നിവരെയാണ് മൂവാറ്റുപുഴ സി.ഐ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ മാർക്കറ്റ് ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പ്രതികളെ ഒരു മാസത്തോളമായി തൂഫാൻ സ്‌ക്വാഡ് നിരീക്ഷിച്ചു വരികയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്.എച്ച്.ഒ സുബിൻ ബിജു, എസ്.ഐ എം.വി. ദിലീപ് കുമാർ, സീനിയർ സി.പി.ഒമാരായ ഷിജു രാജപ്പൻ, കെ.ടി. നിജാസ്, കെ.എ. ഷിഹാബ് എന്നിവരുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |