SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.22 AM IST

വേണുഗോപാലിന്റെ പുസ്തകപ്രകാശനം

novel

കൊച്ചി: വി. വേണുഗോപാൽ രചിച്ച 'ചെരിപ്പുകുത്തി" നോവൽ പ്രകാശനം 27ന് വൈകിട്ട് നാലിന് കച്ചേരിപ്പടി ഗാന്ധി പീസ് ഫൗണ്ടേഷനിൽ നടക്കും. ഇൻസ ചീഫ് പാട്രണും നവനീതം ചീഫ് എഡിറ്ററുമായ ജസ്റ്റിസ് ഡോ. കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ പ്രകാശനം നിർവഹിക്കും. ഡോ. പി.കെ. ജയകുമാരി ആദ്യപ്രതി ഏറ്റുവാങ്ങും. ഡോ. വിമല മേനോൻ അദ്ധ്യക്ഷയാകും. ഡോ. രാധാകൃഷ്ണൻനായർ പുസ്തകം പരിചയപ്പെടുത്തും. ഡോ. സെബാസ്റ്റ്യൻപോൾ, കെ.എൻ. ബാൽ, പൂച്ചാക്കൽ ഷാഹുൽ, അഭിലാഷ് രാഘവൻ, ഇൻസ സെക്രട്ടറി ജനറൽ അഡ്വ. സുന്ദരം ഗോവിന്ദ്, അഡ്വ. സുകുമാർ അരിക്കുഴ എന്നിവർ സംസാരിക്കും. കൈപ്പട ബുക്സാണ് പ്രസാധകർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL