കൊച്ചി: കേരള ഫാഷൻ ലീഗ് സീസൺ 12 ൽ മോഡലുകളായി താരങ്ങൾ അണിനിരന്നു. ബോളിവുഡ് താരം മീനാക്ഷി ദീക്ഷിത്, മലയാള താരങ്ങളായ അപർണ ബാലമുരളി, ആർഷ ചാന്ദ്നി ബൈജു, പ്രാചി തെഹ്‌ലൻ, ആർക്കിടെക്ടും നടിയുമായ വേദ് ലക്ഷ്മി, ആര്യൻ കാത്ത്, ഗിസല്ലെ തക്‌റാൽ, ഡോൺ മിഖായേൽ എന്നിവർ റാംപിലെത്തി. പരമ്പരാഗത വിവാഹവസ്ത്ര ശൈലികൾക്ക് സമകാലിക രൂപഭാവം നൽകുന്ന ശേഖരങ്ങളാണ് അവതരിപ്പിച്ചത്. നടി അപർണ ബാലമുരളി തവിട്ടുനിറത്തിലുള്ള വിവാഹവസ്ത്രത്തിലാണ് റാംപിലെത്തിയത്. ലേബൽ എമ്മാണ് ഫാഷൻ ലീഗ് സംഘടിപ്പിച്ചത്. ശാം ഖാൻ, ഫഹീം രാജ, ജൂഡ് ഫെലിക്സ്, ഡാലു കൃഷ്ണദാസ് എന്നിവരായിരുന്നു ഷോ ഡയറക്ടർമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |