
കൊച്ചി: ദിവസക്കൂലിക്കാരായ ബാങ്ക് ജീവനക്കാരുടെ ബോണസ് ഉടൻ വിതരണം ചെയ്യണമെന്നും താത്കാലിക ജീവനക്കാരുടെ ശമ്പള വർദ്ധന നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ബാങ്ക് ജീവനക്കാരുടെ സംഘടനകളായ ബെഫി, ബി.ടി.ഇ.എഫ്, സി.ബി.എസ്.യു, സി.ബി.ടി.എസ്.യു എന്നിവ സംഘടിപ്പിച്ച പ്രതിഷേധം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്‌തു. കെ.വി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. മാണി തോമസ്, കെ.എസ്. രവീന്ദ്രൻ, കെ.എസ്. ബിന്ദു എന്നിവർ സംസാരിച്ചു. സ്ഥിരം ജീവനക്കാരുടെ സി.എ വർദ്ധനവിനൊപ്പം നടപ്പാക്കേണ്ട ദിവസക്കൂലിക്കാരുടെ ശമ്പള വർദ്ധന വൈകുന്നതിലും ഓണം ബോണസ് നൽകാത്തതിലും യോഗം പ്രതിഷേധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |