SignIn
Kerala Kaumudi Online
Monday, 24 August 2026 4.36 AM IST

ജീവനക്കാരോട് ചിറ്റമ്മനയം

fact

കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിൽ ജീവനക്കാർക്ക് ഓണം അഡ്വാൻസ് പ്രഖ്യാപിച്ചപ്പോൾ അഡ്‌ഹോക്ക് ജീവനക്കാരോട് വിവേചനം കാണിച്ചതായി പരാതി. കഴിഞ്ഞ വർഷം നൽകിയതിനേക്കാൾ തുക കുറഞ്ഞുപോയതിലും സ്ഥിരം ജീവനക്കാരൻ ജാമ്യം നിൽക്കണമെന്ന പുതിയ ഉപാധി വച്ചതിലും വ്യാപകമായ പ്രതിഷേധം. കഴിഞ്ഞ വർഷം ഓണം അഡ്വാൻസ് 10 ഗഡുക്കളായി തിരിച്ചു പിടിക്കുന്ന 45000 രൂപയായിരുന്നത് ഈ വർഷം 35000 രൂപയായി കുറഞ്ഞു. ഒരു സ്ഥിരം തൊഴിലാളി ജാമ്യം നിൽക്കണം എന്ന വ്യവസ്ഥ വച്ചതോടെ ഭൂരിപക്ഷം തൊഴിലാളികൾക്കും ഇത്തവണ ഓണം അഡ്വാൻസ് ലഭിച്ചില്ല, 600ൽ അധികം അഡ്ഹോക്ക് ജീവനക്കാർ ഉണ്ട് . 4 വർഷത്തേക്കാണ് നിയമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL