
കളമശേരി: കൊച്ചിൻ ക്യാൻസർ റിസർച്ച്സെന്റർ കളമശേരി നഗരസഭയിലെ ജനങ്ങളിൽ ക്യാൻസറിന്റെ സാമൂഹിക, സാമ്പത്തിക, ആരോഗ്യപരമായ ആഘാതം വിലയിരുത്തുന്നതിനായി നടത്തിയ സർവേയിൽ സ്തനാർബുദമാണ് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ക്യാൻസറെന്ന് കണ്ടെത്തി. അതിന് പിന്നാലെ തൊണ്ടയിലെ ക്യാൻസർ, വൻകുടൽ ക്യാൻസർ, കരൾ ക്യാൻസർ എന്നിവയും കണ്ടെത്തി. ഗൃഹസന്ദർശന സർവേയിലൂടെ 19,000ത്തിലധികം ജനങ്ങളെ ഉൾപ്പെടുത്തിയായിരുന്നു പഠനം. ജനസംഖ്യാ സവിശേഷതകൾ, സാമൂഹിക,സാമ്പത്തികസ്ഥിതി, ജീവിതശൈലി, ദീർഘകാല രോഗങ്ങൾ, ക്യാൻസറിന്റെ വ്യാപ്തി എന്നിവ വിശകലനം ചെയ്തു. ചികിത്സയ്ക്കായി ചിലർ ലക്ഷങ്ങൾ ചെലവഴിച്ചതായും, മറ്റുചിലർ സാമ്പത്തിക പരിമിതികൾ മൂലം ചികിത്സ മുടങ്ങുകയോ വൈകുകയോ ചെയ്ത സാഹചര്യങ്ങളും രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |