SignIn
Kerala Kaumudi Online
Monday, 27 July 2026 1.48 AM IST

മാതാവിന്റെ ഫോൺ മോഷ്ടിച്ച് പണം കവർന്നു

d

കിഴക്കമ്പലം: സ്വന്തം മാതാവിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം അപഹരിച്ച സംഭവത്തിൽ വാഴക്കുളം പട്ടിപ്പാറ സ്വദേശി ഫഹദിനെതിരെ തടിയിട്ടപറമ്പ് പൊലീസ് കേസെടുത്തു. ഫഹദ് മാതാവിന്റെ മൊബൈൽ ഫോൺ മോഷ്ടിക്കുകയും അതിലെ സിംകാർഡ് ഉപയോഗിച്ച് പെരുമ്പാവൂരിലെ ഫെഡറൽ ബാങ്ക് ശാഖയിലുള്ള അക്കൗണ്ടിൽ നിന്ന് കഴിഞ്ഞ ജൂൺ മുതൽ ജൂലായ് 23 വരെയുള്ള ദിവസങ്ങളിലായി ഘട്ടംഘട്ടമായി 75,000 രൂപയോളം കവരുകയുമായിരുന്നു. 10,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും 75,000 രൂപയുമായി ആകെ 85,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL