SignIn
Kerala Kaumudi Online
Monday, 27 July 2026 1.48 AM IST

ദേശീയ ശില്പശാലയ്ക്ക് കുസാറ്റിൽ തുടക്കം

d

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഒഫ് എൻജിനിയറിംഗിൽ കീഴിലുള്ള ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗം ടെക്വിപ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ക്വാണ്ടം കമ്പ്യൂട്ടിംഗ് വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ത്രിദിന ശില്പശാലയ്ക്ക് തുടക്കം. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ.കെ.കെ സാജു മുഖ്യാതിഥിയായി. കുസാറ്റ് രജിസ്ട്രാർ പ്രൊഫ. ഡോ. അരുൺ എ.യു, സ്കൂൾ ഒഫ് എൻജിനിയറിംഗ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അബ്ദുള്ള പി, ഐ.ടി വിഭാഗം മേധാവി ഡോ. ജാബിർ കെ. ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കൊച്ചി ഐ.ബി.എം ഇന്ത്യ സോഫ്റ്റ്‌വെയർ ലാബ്സിലെ (ഐ.എസ്.എൽ) ഡയറക്ടറും ഡാറ്റാ ആൻഡ് എ.ഐ എൻജിനിയറിംഗ് ലീഡുമായ മാധുരി ഡി. മാധവൻപിള്ള 'ഇൻഡസ്ട്രി പേഴ്‌സ്പെക്റ്റിവ് ഓൺ ക്വാണ്ടം കമ്പ്യൂട്ടിങ് ആൻഡ് എ.ഐ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗം പ്രൊഫസർ ഡോ. സന്തോഷ് കുമാർ എം.ബി ശില്പശാലയുടെ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL