
കൊച്ചി: ഫോറം ഒഫ് ബിസിനസ് ബൈ ബ്രാഹ്മിൻസിന്റെ കേരള മേഖല സമ്മേളനം പഴയിടം മോഹനൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കൈതപ്രം വാസുദേവൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ വിനയ് പ്രശാന്ത്, ശ്രീധരീയം ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഹരി എൻ. നമ്പൂതിരി എന്നിവർ ആശംസകൾ നേർന്നു. ചർച്ചയിൽ സച്ചിദാനന്ദ കമ്മത്ത്, ദിവാകർ പ്രഭു, ചന്ദ്രശേഖരൻ ആർ, അനന്തനാരായണൻ ടി.ആർ എന്നിവർ പങ്കെടുത്തു. വിനയ് പ്രശാന്ത്, ഇപോർട്ട് ലോജിസ്റ്റിക്‌സ് ഡയറക്ടർ എസ് നീലകണ്ഠ സുബ്രഹ്മണി, വിനീഷ് കമ്മത്ത്, സുരേന്ദ്രനാഥ് കമ്മത്ത് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |