SignIn
Kerala Kaumudi Online
Sunday, 28 June 2026 3.03 AM IST

പൾസ് പോളിയോ പ്രചാരണ പരിപാടി

k

കൊച്ചി: ഇന്ന് നടക്കുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ദിനത്തോടനുബന്ധിച്ച് എറണാകുളം ഡിസ്ട്രിക്ട് റോട്ടറി ക്ലബ് 3205ന്റെ സഹകരണത്തോടെ നടത്തുന്ന വാഹന പ്രചാരണ പരിപാടി മേയർ അഡ്വ. വി.കെ. മിനി മോൾ ഫ്ലാഗ്ഓഫ് ചെയ്തു. കൊച്ചി നഗരസഭാ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീന ടീച്ചർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ഷാഹിർഷാ, അഡീഷണൽ ഡി.എം.ഒ ഡോ. കെ.കെ. ആശ തുടങ്ങിയവർ പങ്കെടുത്തു. പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചേരാനല്ലൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ഇന്ന് രാവിലെ 9. 30 മണിക്ക് ടി.ജെ. വിനോദ് എം.എൽ.എ നിർവഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL