
കിഴക്കമ്പലം: കുന്നത്തുനാട്ടിൽ വി.പി. സജീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ പട്ടികജാതി,വർഗ കോളനികളിൽ നടപ്പാക്കുന്ന ഉയരെ ഉന്നതി പദ്ധതിയുടെ ഭാഗമായി കുന്നത്തുനാട് പഞ്ചായത്തിലെ വീപ്പനാട്ട് കോളനിയിലെ അദാലത്തിൽ 48 പരാതികൾ ലഭിച്ചു. പരാതികളിൽ അടിയന്തര നടപടികൾ സ്വീകരിച്ച് പരിഹാരം ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകുമെന്നും തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും എം.എൽ.എ അറിയിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഐ.കെ. രാജു, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എ.പി. കുഞ്ഞ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ശ്യാമള സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിർമ്മല സിജു, പഞ്ചായത്ത് മെമ്പർമാരായ സി.എ. നവാസ്, കെ.എം. ഉല്ലാസ്, കെ.കെ. ഷാജി, ഹനീഫ കുഴുപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |