SignIn
Kerala Kaumudi Online
Sunday, 28 June 2026 3.04 AM IST

എൻ.എസ്.കെ ട്രോഫി ട്വന്റി 20 ടൂർണമെന്റ്

cricket
ട്വന്റി 20

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എൻ.എസ്.കെ ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ കോഴിക്കോടിനും എറണാകുളത്തിനും തുടർച്ചയായ രണ്ടാം വിജയം. കൊല്ലത്തെ 26 റൺസിനാണ് കോഴിക്കോട് തോൽപ്പിച്ചത്. മറ്റൊരു മത്സരത്തിൽ എറണാകുളം ഏഴ് വിക്കറ്റിന് ഇടുക്കിയെ തോൽപ്പിച്ചു. കൊല്ലത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത കോഴിക്കോട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസാണ് നേടിയത്. എറണാകുളത്തിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇടുക്കി 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുത്തു. എറണാകുളം 14.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 44 പന്തുകളിൽ 60 റൺസുമായി പുറത്താകാതെ നിന്ന വിപുൽ ശക്തിയാണ് വിജയമൊരുക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL