SignIn
Kerala Kaumudi Online
Saturday, 27 June 2026 3.14 AM IST

ലൈൻമാനെ രക്ഷപ്പെടുത്തി

lineman
നെല്ലിക്കുഴിയിൽ വൈദ്യുതി പോസ്റ്റിൽ കുടുങ്ങിയ ലൈൻമാൻ ഹസനെ ഫയർ ഫോഴ്സുകാർ താഴെ ഇറക്കുന്നു

കോതമംഗലം: ബോധരഹിതനായി വൈദ്യുതി പോസ്റ്റിൽ കുടുങ്ങിയ ലൈൻമാനെ ഫയർഫോഴ്സ് സുരക്ഷിതനായി താഴെയിറക്കി. നെല്ലിക്കുഴി നങ്ങേലിപ്പടിയിൽ ഒരു വീട്ടിലേക്ക് സർവീസ് ലൈൻ വലിക്കുന്നതിനിടെയാണ് ലൈൻമാൻ ഹസൻ വൈദ്യുതി പോസ്റ്റിൽ കുടുങ്ങിയത്. പോസ്റ്റിൽ തൂങ്ങികിടന്ന ഹസനെ റെസ്ക്യു നെറ്റ് ഉപയോഗിച്ച് സുരക്ഷിതനായി താഴെയിറക്കുകയായിരുന്നു. തുടർന്ന് കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ അസുഖമുള്ളയാളാണ് ഹസൻ. സ്റ്റേഷൻ ഓഫിസർ മുഹമ്മദ് അജ്മൽഷാ, മറ്റ് ഉദ്യോഗസ്ഥരായ സതീഷ് ജോസ്, സിദ്ദിഖ് ഇസ്മായിൽ, കെ.പി. ഷമീർ, ഒ.എ. ആബിദ്, സായി അനുരാഗ്, ഒ.ജി. രാഗേഷ് കുമാർ, പി.കെ. ശ്രീജിത്ത്, സി. ഉണ്ണിക്കൃഷ്ണൻ, എം. സേതു എന്നിവരാണ് രക്ഷാദൗത്യത്തിൽ പങ്കെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL