തൃക്കാക്കര: മുനിസിപ്പാലിറ്റി അധികൃതരുടെ അനാസ്ഥ മൂലം 12 വയസുകാരി റോഡിൽ നിന്ന് താഴ്ചയിലേക്ക് വീണ് മരിച്ച സംഭവത്തിൽ ബി.ജെ.പി തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ആർ. രാധേഷ് അദ്ധ്യക്ഷനായി.
മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി.ബി. അനിൽകുമാർ, പി.പി. രമേശൻ, ജില്ലാ വൈസ് പ്രസിഡന്റ് എം.സി. അജയകുമാർ, ജില്ലാ സെക്രട്ടറി സി.കെ. ബിനുമോൻ, ജില്ല കർഷകമോർച്ച ജനറൽ സെക്രട്ടറി സജീവൻ കരിമ്മക്കാട്, മണ്ഡലം വൈസ് പ്രസിഡന്റ് സി.പി. ബിജു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |