
അങ്കമാലി: നാലമ്പല ദർശനത്തോടനുബന്ധിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയതായി മന്ത്രി റോജി എം. ജോൺ അറിയിച്ചു. തൃപ്രയാർ, ഇരിങ്ങാലക്കുട, തിരുമൂഴിക്കുളം, പായമ്മൽ ക്ഷേത്രങ്ങളിലെ വികസനത്തിനായി തുക വിനിയോഗിക്കും. ഇത്തവണത്തെ രാമായണ മാസാചരണം സുഗമമായി നടത്താൻ ഇത് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. കർക്കിടകമാസത്തിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങളെത്തുന്ന തിരുമൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രത്തിൽ നിലവിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്. മഴ നനയാതെ പ്രദക്ഷിണം നടത്താൻ പന്തൽ ഒരുക്കണമെന്നും കേന്ദ്ര ടൂറിസം പദ്ധതികളായ പ്രസാദം, സ്വദേശി ദർശൻ സ്കീമുകളിൽ ഉൾപ്പെടുത്തി ഫണ്ടനുവദിക്കണമെന്നും ക്ഷേത്രോപദേശക സമിതി വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ തുക അനുവദിച്ചിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |