
കൊച്ചി: ആർട്ട് കൊച്ചിയുടെ ആഭിമുഖ്യത്തിൽ 'സൗണ്ട്സ് ഇൻ കളേഴ്സ് " ചിത്രകാരന്മാരുടെ ഗ്രൂപ്പ് പെയിന്റിംഗ് പ്രദർശനം ഇന്ന് മുതൽ 30 വരെ എറണാകുളത്തെ കേരള ലളിതകലാ അക്കാഡമിയുടെ ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ നടക്കും. പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 27ന് വൈകിട്ട് 5ന് ഹൈബി ഈഡൻ എം.പി നിർവഹിക്കും. ടി. ജെ. വിനോദ് എം.എൽ.എ. മുഖ്യാതിഥിയാവും. പ്രമുഖ ചിത്രകാരന്മാരുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ഗ്രൂപ്പ് പ്രദർശനത്തിൽ വൈവിദ്ധ്യമാർന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കും. ചിത്രകാരൻ ബോണിഫസ് ചിത്രപുര (പബ്ലിക് റിലേഷൻസ്) ബാബുരാജ് ബാലൻ, ചിത്രശാല (ക്യൂറേറ്റർ) എന്നിവർ പങ്കെടുക്കുന്നു. കലാസ്വാദകർക്കും പൊതുജനങ്ങൾക്കും പ്രദർശനം കാണുവാൻ അവസരമുണ്ടാകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |