
കൊച്ചി: ഓണത്തിന് ഗുണനിലവാരമുള്ളതും നാടൻ പച്ചക്കറികളും പൂക്കളും ലഭ്യമാക്കാൻ കുടുംബശ്രീയുടെ 'ഓണക്കനി", 'നിറപ്പൊലിമ" പദ്ധതികൾക്ക് തുടക്കമായി. ആഗസ്റ്റിൽ വിപണിയിലെത്തിക്കാൻ 174 ഏക്കറിൽ ഓണക്കനി പച്ചക്കറി കൃഷിയും 84 ഏക്കറിൽ നിറപ്പൊലിമ പുഷ്പക്കൃഷിയും ആരംഭിച്ചു. പച്ചക്കറി കൃഷിയിൽ 41.5 ഏക്കറുമായി കോതമംഗലം ബ്ലോക്കാണ് മുന്നിൽ.
പച്ചക്കറി, ചെണ്ടുമല്ലി തൈകൾ തയ്യാറാക്കാൻ ഓരോ സി.ഡി.എസിനും പരമാവധി 25,000 രൂപ വരെ റിവോൾവിംഗ് ഫണ്ടായി അനുവദിക്കും. ഈ തുക ആറ് മാസത്തിനകം തിരിച്ചടയ്ക്കണം. കൂടാതെ സി.ഡി.എസ് തലത്തിൽ കർഷകർക്കായി ഫാർമർ ഫീൽഡ് സ്‌കൂളുകൾ വഴി നഴ്‌സറി തയ്യാറാക്കൽ, കീടനിയന്ത്രണം, വിളവെടുപ്പ് തുടങ്ങിയവയിൽ പരിശീലനവും ലഭ്യമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |