
അമ്പലപ്പുഴ: ഫോക്കസ് അമ്പലപ്പുഴ സംഘടിപ്പിച്ച നവരാത്രി മഹോത്സവത്തിനും അമ്പലപ്പുഴ ബ്രദേഴ്സ് സംഗീതോത്സവത്തിനും പത്മശ്രീ തിലകൻ നാടകോത്സവത്തിനും സമാപനമായി. അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന നവരാത്രി മഹോത്സവത്തിന്റെ സമാപന പരിപാടി ഗാന രചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. ഫോക്കസ് ചെയർമാൻ സി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.ആർ.കണ്ണൻ ,അമ്പലപ്പുഴ കുടുംബവേദി ചെയർമാൻ ഹരികുമാർ ,ഡോ: റോയ്.ബി.ഉണ്ണിത്താൻ, ഫോക്കസ് ജനറൽ സെക്രട്ടറി വി.രംഗൻ, വൈസ് പ്രസിഡന്റ് പി.എസ്.ദേവരാജ്, മല്ലിക, രഘു നെടിയകളളി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |