SignIn
Kerala Kaumudi Online
Thursday, 22 October 2026 5.51 AM IST

സാംസ്കാരിക സമ്മേളനം

ambala

അമ്പലപ്പുഴ :കാക്കാഴം പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനവും ആദരവ് സമർപ്പണവുംപു മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് എസ്. സുധാകരൻ അധ്യക്ഷനായി. ധീവരസഭ ജനറൽ സെക്രട്ടറിയായി 50 വർഷം പിന്നിട്ട മുൻ എം .എൽ .എ വി. ദിനകരനെ മന്ത്രി ആദരിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. സെക്രട്ടറി യു. രാജുമോൻ , ജില്ലാ പഞ്ചായത്തംഗം എ. ആർ .കണ്ണൻ , ഗ്രാമപഞ്ചായത്തംഗം സ്‌നേഹിത രതീഷ് , ധീവരസഭ താലൂക്ക് സെക്രട്ടറി ആർ .സജിമോൻ , ശുഭ പ്രദീപ് ,ജി. ഉണ്ണികൃഷ്ണൻ , ഗായത്രിദാസ് ,കെ. രാജി പ്രസാദ് , വി. പ്രീതി , എസ്. ഷൈലേന്ദ്രൻ ,എസ്. സജി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL