
എരമല്ലൂർ:കൗമാരക്കാരുടെ അനിയന്ത്രിതമിയ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് എരമല്ലൂർ ഗാന്ധിജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ അഭിപ്രായ രൂപീകരണവും ഒപ്പ് ശേഖരണവും നടത്തി. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അഡ്വ. കെ. ഉമേശൻ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു. അരൂർ പോലീസ് സബ് ഇൻസ്പെക്ടർ നന്ദു വിഷയാവതരണം നടത്തി, കവി എരമല്ലൂർ വിജയൻ, സാഹിത്യകാരൻ നൈന മണ്ണഞ്ചേരി, ഗ്രാമപഞ്ചായത്തംഗം പി. മനോജ് കുമാർ, ലൈബ്രേറിയൻ ആശ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |