ആലപ്പുഴ: നെടുമ്പാശേരി വാഹനാപകടം സംബന്ധിച്ചുള്ള ആരോപങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശാമുവലിനെതിരെ വീണ്ടുംകേസ്. കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സൗത്ത് പൊലീസ് എ.ഐ.ആർ രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരി വാഹനാപകടക്കേസിലെ പ്രതിയെ രക്ഷിക്കാൻ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ഇടപെട്ടന്ന് ജെയിംസ് ശാമുവൽ ആരോപിച്ചിരുന്നു. ഈ പരാമർശത്തിനെതിരെ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ, മന്ത്രി എം. ലിജു എന്നിവർ ജില്ല പ1ലീസ് മേധാവിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതികൾ നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |