
ഹരിപ്പാട്: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം നടത്തുന്നതിനായി ടി.കെ.മാധവ മെമ്മോറിയൽ കോളേജ് തണ്ടർ ക്ലബും എക്സ്സൈസ് വകുപ്പും ഇംഗ്ലീഷ് വിഭാഗവും സംയുക്തമായി കോളേജുതല പ്രസംഗമത്സരം സംഘടിപ്പിച്ചു. 'ലഹരി : വ്യക്തിയുടെ പ്രശ്നമോ സമൂഹത്തിന്റെ ഉത്തരവാദിത്തമോ?' എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ രണ്ടാം വർഷ ബി.എസ്.സി ഫിസിക്സ് വിദ്യാർത്ഥിനി ആര്യ എസ്.ഘോഷ് ഒന്നാം സ്ഥാനം നേടി. ഹരിപ്പാട് എക്സ്സൈസ് വകുപ്പ് വിമുക്തി കോർഡിനേറ്റർ എം.ഷഫീൽ ലഹരി വിരുദ്ധ സന്ദേശം നൽകി. കോളേജ് തണ്ടർ ക്ലബ് കോർഡിനേറ്റർ വി.ആർ.രമ്യ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |