ആലപ്പുഴ: പള്ളാത്തുരുത്തി കന്നിട്ട ജെട്ടിയിൽ ഹൗസ് ബോട്ട് പൂർണമായി കത്തിനശിച്ചു. കന്നിട്ട ജെട്ടിക്ക് തെക്ക് മാറി വട്ടപ്പറമ്പ് അമ്പത്തിന് സമീപം ഫർഹാദിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ബെഡ് റൂം സൗകര്യമുള്ള വേ ഫെറെർ എന്ന ഹൗസ് ബോട്ടിനാണ് രാത്രി 8.30ഓടെ തീപിടിച്ചത്.
ബോട്ടിൽ തീ പടരുന്നത് കണ്ടയുടൻ ജീവനക്കാർ പുറത്തിറങ്ങി രക്ഷപ്പെട്ടു.
ബോട്ടിൽ യാത്രക്കാരാരും ഉണ്ടായിരുന്നില്ല. റോഡ് മാർഗ്ഗം ഫയർഫോഴ്സ് എത്തിച്ചേരാൻ കഴിയാത്ത സ്ഥലം ആയതിനാൽ ഫയർഫോഴ്സിന്റെ രക്ഷാ ബോട്ടുകൾ എത്തിയ ശേഷമാണ് തീ കെടുത്താനായത്. അപ്പോഴേക്കും
ബോട്ട് പൂർണമായി കത്തിനശിച്ചു. സമീപത്ത് ഉണ്ടായിരുന്ന മറ്റ് ബോട്ടുകൾ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതിനാൽ കൂടുതൽ അപകടം ഒഴിവായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |